സന്തോഷത്തിലേക്കുള്ള വഴി
admin admin
November 18, 2020
ജീവിതം മുഴുവൻ സന്തോഷാമായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും അത് സാധിക്കാറില്ല. പല സങ്കടങ്ങളും സ്വാഭാവികമായി എല്ലാവരെയും തേടിയെത്തും. ആ സങ്കടങ്ങളിലൊന്നും തളരാതെ സങ്കടങ്ങളിലും സന്തോഷം കണ്ടെത്താൻ സാധിക്കണം. മിക്കവരും പഴയ കാര്യങ്ങൾ ആലോചിച്ച് സങ്കടപെടുന്ന വരും ഭാവിയെക്കുറിച്ച് വേവലാതിപ്പെടുന്നവരുമാണ്. "Past iട past".എല്ലാവരും കേട്ട് തള്ളിയൊരു ഉദ്ധരണിയാണ്. എന്നാൽ ഈ ഉദ്ധരണി ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവർ വളരെ വിരളമാണ്. കഴിഞ്ഞ കാലം ഒരിക്കലും തിരിച്ച് കിട്ടുകയില്ലായെന്നും അതിനെപ്പറ്റി ആലോചിച്ചിട്ട് ഒരു ഗുണമില്ലായെന്ന് മനസ്സിലാക്കണം. പഴയ കാലങ്ങളിലെ ജീവിതാനുഭവങ്ങളിൽ നിന്ന് ചെയ്ത് പോയ തെറ്റുകൾ മനസ്സിലാക്കി ഇനിയുള്ള ജീവിതം തെറ്റുകൾ തിരുത്തി ജീവിക്കുകയാണ് വേണ്ടത്. ജീവിതത്തിൽ അടുത്ത നിമിഷമെന്ത് സംഭവിക്കുമെന്ന് ഒരാൾക്കും പ്രവചിക്കാൻ സാധിക്കുകയില്ല. അടുത്ത നിമിഷത്തിന് ഗ്യാരണ്ടിയില്ലാത്ത ജീവിതത്തിൽ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് കരുതി വേവലാതിപ്പെട്ടിട്ട് എന്ത് കാര്യം? പഴയ കാര്യങ്ങൾ ആലോചിച്ച് സങ്കടപ്പെടുന്ന നേരവും ഭാവിയെക്കുറിച്ച് വേവലാതിപ്പെടുന്ന നേരം ഈ നിമിഷം കൈയ്യിൽ എന്തുണ്ടെന്ന് മനസ്സിലാക്കുക. അതിൽ സംത്യപ്തി നേടാൻശ്രമിക്കുക. സംത്യപ്തിയാണ് ധനം. സംത്യപ്തിയുള്ളവന് മാത്രമേ സന്തോഷമെന്ന വികാരം അനുഭവിക്കാൻ സാധിക്കുകയുള്ളൂ. പൂർണ്ണ ആത്മാർത്ഥതയോടെ ജോലികൾ ചെയ്യാൻ ശ്രമിക്കുക. അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുക. ഇഷ്ട്ടമുളളത് ചെയ്യുമ്പോഴാണ് സന്തോഷമുണ്ടാവുന്നത്. എന്നാൽ മാത്രമേ സംതൃപ്തിയുണ്ടാവുകയുള്ളൂ. ചുറ്റുമ്മുള്ളവരെന്ത് വിചാരിക്കുമെന്നാലോചിച്ച് സ്വപ്നങ്ങളെ സാക്ഷ്ക്കരിക്കാതെ അവയുടെ ചിറക്കുകളെ ഉള്ളിലൊതുക്കിയിരിക്കുന്നവരാണ് പലരും. ചുറ്റുമുള്ളവരെന്ത് വിചാരിച്ചാലും നഷ്ടപ്പെടുന്നത് സ്വന്തം സ്വപ്നങ്ങളും സന്തോഷവുമാണെന്നും ചുറ്റുമുളളവർക്കൊന്നും നഷ്ടമാവുന്നില്ലായെന്ന സത്യം മനസ്സിലാക്കുക. സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിക്കുക. അതിൽ നിന്നും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.