HopeNow
Freedom
·1 min read

വ്യക്തി സ്വാതന്ത്ര്യം

AA

admin admin

December 10, 2020

പലരും പല സാഹചര്യങ്ങളിൽ നിന്ന് വളർന്ന് വരുന്നവരാണ്. ഒരുമിച്ച് ജനിച്ച് വളർന്ന ഇരട്ടക്കുട്ടികളുടെ പോലും സ്വഭാവവും ഇഷ്ടങ്ങളും കാഴ്ച്ചപ്പാടുകളെല്ലാം വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ കാര്യം പറയണ്ടല്ലോ. ഈ ഇഷ്ടങ്ങളും കാഴ്ച്ചപ്പാടുകളെല്ലാം മറ്റുള്ളവർ ബഹുമാനിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പലരുടെയും കാര്യത്തിൽ സ്വന്തം ഇഷ്ട്ടങ്ങളെയും കാഴ്ച്ചപ്പാടിനെയും ബഹുമാനിക്കാത്തത് വേണ്ടപ്പെട്ടവർ തന്നെയാണ്. നിങ്ങൾ ആഗ്രഹിക്കുന്ന പോലെയാണോ ജീവിക്കുന്നത് അല്ലെങ്കിൽ മറ്റുള്ളവരുടെ ആഗ്രഹത്തിന് വേണ്ടിയാണോ ജീവിക്കുന്നതെന്ന് സ്വയം ചിന്തിച്ച് നോക്കൂ. ഇഷ്ടപ്പെട്ട കോഴ്സ് ചെയ്യുക, ഇഷ്ടപെട്ട ജോലി ചെയ്യുക, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുക എന്നിങ്ങനെയുള്ളതെല്ലാം ഒരാളുടെ സ്വാതന്ത്ര്യമാണ്. സ്വന്തം ഇഷ്ടത്തിന് ജീവിക്കുമ്പോഴാണ് ജീവിക്കുകയാണെന്നും സന്തോഷമുള്ള ജീവിതമാണ് നയിക്കുന്നതെന്നും ഒരാൾക്ക് തോന്നുന്നത്. മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് ജീവിക്കുന്നവർ ധാരാളമുള്ള ഈ സമൂഹത്തിൽ വ്യക്തി സ്വാതന്ത്ര്യമെന്ന് പറയുമ്പോൾ തോന്നിയ പോലെ അഴിഞ്ഞാടി നടക്കാനുള്ള സ്വാതന്ത്ര്യമല്ലേ ഉദേശിക്കുന്നതെന്ന് പലരും പരിഹാസത്തോടെയും പുച്ഛത്തോടെയും ചോദിക്കുന്നവരാണ്. അഴിഞ്ഞാടി നടക്കാനുള്ള സ്വാതന്ത്ര്യമല്ല മറിച്ച് സ്വയം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് വ്യക്തി സ്വാതന്ത്ര്യം. നിങ്ങളുടെ പങ്കാളിയോടൊ അടുത്ത സുഹൃത്തിനോടൊ ചോദിച്ചിട്ടുണ്ടോ അവർ ആഗ്രഹിച്ച പോലെയാണോ ജീവിക്കുന്നതെന്ന്. ചോദിച്ച് നോക്കൂ അവരുടെ സ്വപ്നങ്ങളെപ്പറ്റി. സ്വപ്നങ്ങളെ ഉള്ളിലൊതുക്കി പുറത്ത് ചിരിച്ച് ജീവിക്കുന്നവരുടെ മനസ്സറിഞ്ഞ ചിരി കാണണമെങ്കിൽ അവരുടെ സ്വപ്നങ്ങളെ നേടിയെടുക്കാനുള്ള പിന്തുണയും അവരുടെ സ്വപ്നങ്ങളെയും കാഴ്ച്ചപ്പാടിനെയും ബഹുമാനിക്കുകയും ചെയ്താൽ മതി. ഒരാളുടെ ആഗ്രഹങ്ങളെ ചങ്ങലക്കിടാൻ ഒരാൾക്കും അവകാശമില്ലായെന്ന് മനസ്സിലാക്കുക. മറ്റുള്ളവരുടെ ചിരിയുടെ കാരണക്കാരാവാൻ ശ്രമിക്കുക.

#freedom