Sign In

HopeNow Blog

Latest Posts
മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് 59 നിർദ്ദേശങ്ങൾ

മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് 59 നിർദ്ദേശങ്ങൾ

ഒരു സൈക്കോളജിസ്റ്റായി ജോലി ചെയ്ത അഞ്ച് വർഷത്തിനിടയിൽ, ഞാൻ ഏകദേശം 5,000 തെറാപ്പി സെഷനുകൾ നടത്തി. ബ്ലോഗിംഗ് ആരംഭിച്ചതിനുശേഷം, ഞാൻ മനഃശാസ്ത്രത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നൂറു കണക്കിന് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മെച്ചപ്പെട്ട മാനസികാരോഗ്യം വളർത്തിയെടുക്കാൻ ഏറ്റവും അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്ന ആശയങ്ങൾ ഇവയാണ്:

  1. മനസിൽ ഒരിക്കലും ആശങ്കകൾ കൊണ്ടുനടക്കരുത്.
  2. പ്രത്യാശ മുറുകെ പിടിക്കുക എന്നാൽ പ്രതീക്ഷകൾ ഉപേക്ഷിക്കുക.
  3. നിങ്ങളുടെ കഴിഞ്ഞകാലത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങളുടെ ഭാവിയുടെ നിയന്ത്രണം വിട്ടുപോകും.
  4. നിങ്ങൾ വളരെ അടുപ്പം (ഇന്റിമസി) ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റുള്ളവരുടെ അടുത്ത് സ്വന്തം പ്രശ്നങ്ങൾ അതികം കരുതലില്ലാതെ സംസാരിക്കാൻ പരിശീലിക്കുക.
  5. ഒരു കാര്യത്തെ കുറിച് മോശമായ തോന്നൽ ഉണ്ടാകുമ്പോൾ ആ തോന്നലിനെ കുറിച്ചുള്ള വിഷമം ഒഴിവാക്കുന്നതാണ് നല്ലത്.
  6. മാനസികമായ ശക്തി ലഭിക്കുന്നത് കാര്യങ്ങളെ നേരിടാനുള്ള കഴിവിനേക്കാൾ മികച്ച ശീലങ്ങളിൽ നിന്നാണ്.
  7. വൈകാരിക ബുദ്ധിയെക്കാളും വൈകാരിക ഫിറ്റ്നസ് ആവശ്യമാണ്.
  8. ഫോക്കസ് എന്നാൽ നമ്മുടെ ജീവിതത്തിൽ പല കാര്യങ്ങളും കുറക്കുക എന്നതാണ്.
  9. നിങ്ങൾക്ക് വ്യത്യസ്തമായി അനുഭവപ്പെടണമെങ്കിൽ, നിങ്ങൾ വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം.
  10. താഴെ വീഴുന്നതല്ല, ചെളിയിൽ കിടന്നു മറിയുന്നതാണ് പ്രശ്നം.
  11. നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും തിരക്കുകളില്ലാത്ത സമയവും ഇടവും കണ്ടു പിടിക്കണം.
  12. മികച്ച സംഭാഷണങ്ങൾ വിവരങ്ങൾ കൈമാറുന്നതിനേക്കാൾ ബന്ധങ്ങൾ ഉണ്ടാക്കാൻ സഹായിക്കും .
  13. നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ലോകം പ്രവർത്തിക്കണമെന്ന് വാശി പിടിക്കുന്നത് നിർത്തിയാൽ, യഥാർത്ഥ ലോകവുമായി എളുപ്പത്തിൽ പൊരുത്തപ്പെടാം.
  14. പങ്കാളിയെ കണ്ടുപിടിക്കാനുള്ള ഡേറ്റിംഗ് എപ്പോഴും ഒരു പരീക്ഷണമാണ്, ഡാറ്റ നോക്കിയാൽ അറിയാം.
  15. എന്തെങ്കിലും കാര്യം മോശമായി അനുഭവപ്പെടുന്നത് കൊണ്ട്, അത് മോശമാകണമെന്നില്ല.
  16. ക്രിയാത്മകമായ വിമർശനം ലോകത്തെ മികച്ചതാക്കും, അല്ലാത്ത വിമർശനം സ്വന്തം സമാധാനത്തിനുള്ളതാണ്.
  17. നമ്മുടെ ചിന്താശൈലിയാണ് നമ്മുടെ അനുഭവശൈലിയെ നിർണയിക്കുക.
  18. നമ്മുടെ വികാരങ്ങളെ അറിയാനും മനസ്സിലാക്കാനും ഉള്ള ആഗ്രഹം പരിപോഷിപ്പിക്കുക.
  19. ആത്മവിശ്വാസം വരാൻ ഭയത്തിന് പകരം മൂല്യങ്ങളിൽ നിന്ന് പ്രവർത്തിക്കുക.
  20. നിങ്ങൾ വ്യത്യസ്തമായി ചിന്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വ്യത്യസ്ത ആളുകളുമായി ഇടപഴകുക.
  21. വികാരങ്ങളെ മാസ്റ്റർ ചെയ്യാൻ, നിങ്ങൾ അവയോടൊപ്പം പൊരുത്തപ്പെട്ടു പോകാൻ തയ്യാറായിരിക്കണം.
  22. എല്ലാം നിയന്ത്രിക്കാമെന്ന മിഥ്യാബോധത്തോടുള്ള ആസക്തിയാണ് ആശങ്ക.
  23. ആത്മവിശ്വാസം എന്നത് ഭയത്തിന്റെ അഭാവമല്ല; ഭയം ഉണ്ടെങ്കിലും നിങ്ങൾ അതിജീവിക്കും എന്ന വിശ്വാസമാണ്.
  24. ഒരു മികച്ച കേൾവിക്കാരൻ (listener) ആവാൻ, പ്രശ്‌നത്തിലല്ല വ്യക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
  25. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് മാത്രമേ നിങ്ങൾക്ക്‌ ഉത്തരവാദിത്യമൊള്ളൂ , മറ്റുള്ളവർക്ക് എങ്ങനെ തോന്നുന്നു എന്നതിലല്ല.
  26. കപടമായ കുറ്റബോധത്തിനെതിരേ ജാഗ്രത പാലിക്കുക.
  27. അനാവശ്യമായി ആശങ്കപ്പെടാനുള്ള ഒരു മാർഗം എല്ലാത്തിനും എന്തെങ്കിലും അർത്ഥമുണ്ടെന്ന് ശഠിക്കുക എന്നതാണ്.
  28. നിങ്ങൾക്ക് എന്ത് തോന്നുന്നു എന്ന് പരിഗണിക്കാതെ ശരിയായത് ചെയ്യുന്നതിൽ നിന്നാണ് ആത്മാഭിമാനം ഉണ്ടാകുന്നത്.
  29. സ്വയം ദുർബലപ്പെടുത്തുന്ന സംസാരം നടത്തുന്നവരും വിജയിക്കാം പക്ഷെ അതൊരിക്കലും അത്തരം സംസാരത്തിന്റെ മികവ് കൊണ്ടല്ല.
  30. വേറെ വികാരങ്ങളല്ല, വരുന്ന വികാരങ്ങളോടുള്ള മെച്ചപ്പെട്ട ബന്ധമാണ് ആവശ്യം.
  31. സ്ട്രസ്സ് നേരിടുന്നനതിനെ കുറിച്ച് മറന്നു സ്‌ട്രെസ്സിന്റെ കാരണങ്ങളെ നേരിടുക.
  32. ഒരു നല്ല സുഹൃത്തിനോട് പെരുമാറുന്നതുപോലെ നിങ്ങളോട് തന്നെ പെരുമാറുക.
  33. നിങ്ങളുടെ വികാരങ്ങളെ നിങ്ങളുടെ മൂല്യങ്ങൾക്ക് താഴെ കൊണ്ടുവരുമ്പോഴാണ് വൈകാരിക സ്ഥിരത വരുന്നത്.
  34. നിങ്ങളുടെ വികാരങ്ങളെ കേള്‍ക്കാന്‍ ശ്രമിക്കുക, പക്ഷേ അവയെ വിശ്വസിക്കരുത്.
  35. സ്വയം അനുകമ്പ ഒരു മാനസികമായ മഹാശക്തിയാണ്.
  36. നിങ്ങളുടെ കോപം അംഗീകരിച്ചാൽ നിങ്ങളുടെ ആക്രമണ പ്രണവത നിയന്ത്രിക്കാൻ പറ്റും.
  37. വൈകാരിക ബുദ്ധി (ഇമോഷണൽ ഇന്റലിജൻസ്) ആവശ്യമാണ് പക്ഷെ വൈകാരിക ആരോഗ്യത്തിന് അത് മാത്രം മതിയാകില്ല.
  38. നിങ്ങളുടെ മനസ്സ് നിങ്ങളുടെ വാക്കുകളേക്കാൾ കൂടുതൽ നിങ്ങളുടെ പ്രവൃത്തികളെ വിശ്വസിക്കുന്നു.
  39. ആവശ്യമില്ലാത്തവയിൽ നിന്ന് ഓടിപ്പോവാൻ നിങ്ങൾ മുഴുവൻ സമയവും ചെലവഴിക്കുമ്പോൾ, ആഗ്രഹിക്കുന്നതിലേക്ക് എത്താൻ നിങ്ങള്ക്ക് സമയം കിട്ടില്ല.
  40. പ്രചോദനം കിട്ടുന്നത് മൂല്യങ്ങളുടെ വ്യക്തതയിൽ നിന്നാണ്.
  41. നിങ്ങളുടെ സ്വന്തം ചിന്തകളെ ആരോഗ്യകരമായ രീതിയിൽ ചോദ്യം ചെയ്യുക.
  42. നിങ്ങളോട് സൗമ്യത പുലർത്താനുള്ള കഴിവിനേക്കാൾ വലിയ കഴിവില്ല.
  43. മാനസികമായ പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിൽ എത്ര അവസരങ്ങൾ നഷ്ടപെടുത്തുവെന്നു കാണാൻ സ്വയം പരിശീലിപ്പിക്കുക.
  44. ഭയവും ശിക്ഷയും ഒന്നും പരിഹരിക്കാനുള്ള വഴികളല്ല, മറിച് അവ ദുഃഖങ്ങൾ മാത്രമാണ് ഉണ്ടാക്കുക.
  45. ഏത് പ്രശ്‌നത്തിൽ നിന്നും രക്ഷപെടുന്ന വഴികൾ ചിന്തിക്കാനാവും, പക്ഷെ പ്രവർത്തങ്ങളാണ് നിങ്ങളെ യഥാർത്ഥത്തിൽ രക്ഷിക്കുക,
  46. കോപം ഒരു പോസിറ്റീവ് വികാരമാണ്.
  47. പലപ്പോഴും നിങ്ങളുടെ സ്വഭാവം മാറ്റാനുള്ള ഏറ്റവും നല്ല മാർഗ്ഗം നിങ്ങളുടെ ചുറ്റുപാടിൽ മാറ്റം വരുത്തുക എന്നതാണ്.
  48. അസ്വസ്ഥരായിരിക്കുമ്പോൾ, നമ്മളിൽ മിക്കവരും മറ്റുള്ളവർ നമ്മളെ മനസ്സിലാക്കണമെന്ന് വളരെ ആഗ്രഹിക്കുന്നു.
  49. തിരക്ക് എന്നത് ഒരു അപകടകരമായ മയക്ക് മരുന്നാണ്.
  50. നമ്മളെ കുറിച്ച് സന്തോഷം തോന്നുന്നത് നല്ലതാണ്, പക്ഷേ കാര്യങ്ങൾ ചെയ്യാൻ അത് ഒരു ആവശ്യകതയല്ല.
  51. നിങ്ങൾക്ക് വലിയ കാര്യങ്ങളിൽ നീട്ടിവെക്കൽ (procrastination ) ഒഴിവാക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ചെറിയ കാര്യങ്ങളിൽ സമയ നീട്ടിവെക്കാൻ സ്വയം അനുമതി നൽകുക.
  52. സ്വയം മനസ്സിലാക്കാനുള്ള അന്വേഷണം എപ്പോഴും മറ്റുവരുടെ സഹായത്തോടെ ചെയ്യാൻ പറ്റുകയുള്ളു.
  53. വികാരങ്ങളെ ശത്രുക്കളെപ്പോലെ കൈകാര്യം ചെയ്യുമ്പോൾ, അവ ശരിക്കും ശത്രുക്കളായി തോന്നി തുടങ്ങും.
  54. നമ്മളോട് തന്നെ ക്രൂരമായി പെരുമാറുന്നത് കുറച്ചത് കൊണ്ട് ആരുടേയും വിജയങ്ങൾ കുറഞ്ഞത് ഞാൻ കണ്ടിട്ടില്ല.
  55. വികാരങ്ങൾ വൈറസുകളല്ല, അവ നമുക്ക് സൂചനകൾ തരുന്ന ഇടനിലക്കാരാണ്.
  56. ഒരു ചിന്ത വന്നത് കൊണ്ട് അത് വളരെ പ്രധാനമാണെന്ന് അർത്ഥമില്ല.
  57. ഇച്ഛാശക്തി എമർജൻസി ബ്രേക്ക് പോലെയാണ്: ഉള്ളത് നല്ലതാണ്, പക്ഷേ എപ്പോഴും ആശ്രയിക്കേണ്ട ഒന്നല്ല.
  58. അനുകമ്പ കാണിക്കുക, പ്രത്യേകിച്ച് നിങ്ങളോട് തന്നെ.
  59. മാനസികാരോഗ്യത്തിന്റെ ആത്മാവാണ് ശീലങ്ങൾ.

This blog is translated with permission from Nick Wignall. The original blog is available here.

 

 

 

 

 

 

Related Posts

Leave a Reply

Your email address will not be published. Required fields are marked *