Sign In

Blog

പരാജയമാണ് വിജയം

ജയിക്കാൻ ഇഷ്ടമുള്ളരാണ് എല്ലാവരും. പരാജയത്തെ എല്ലാവർക്കും പേടിയാണ്. പരീക്ഷയിൽ തോറ്റാലും മത്സരത്തിൽ തോറ്റാലും ഇന്റർവ്യുയിൽ തിരഞ്ഞെടുത്തില്ലെങ്കിലും എല്ലാം മാനസികമായി തളരുന്നവർ നിരവധിയാണ്. ഒരു തോൽവിയുടെ പേടിയിൽ വീണ്ടും ഇന്റർവ്യൂവും പരീക്ഷയെയും മത്സത്തെയുമെല്ലാം നേരിടാൻ മടിക്കുന്നവരുമുണ്ട്. എന്ത് കൊണ്ടാണ് പരാജയത്തെ ഭയക്കുന്നത്? മത്സരത്തിൽ ഒരാൾ മാത്രമേ വിജയിക്കുകയുള്ളൂ എന്നറിഞ്ഞിട്ടും പരാജയപ്പെട്ടാൽ മാനസികമായി തളരുന്നത് എന്ത് കൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? മാതാപിതാക്കൾ കുട്ടികളുടെ സ്വഭാവത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. സ്വന്തം മക്കൾ ഉന്നതയിൽ എത്തണമെന്നും എല്ലാത്തിനും വിജയിക്കണമെന്നുമാണ് അവരുടെ ആഗ്രഹം. ഈ ആഗ്രഹത്തിന്റെ […]

മാതാപിതാക്കളുടെ പെരുമാറ്റ രീതി

എങ്ങനെ കുട്ടികളെ വളർത്തണമെന്ന് പല മാതാപിതാക്കൾക്കും സംശയമാണ്. മക്കളുടെയൊപ്പം ധാരാളം സമയം ചിലവഴിക്കുന്ന മാതാപിതാക്കളുണ്ട്. എന്നാൽ മക്കളോടൊപ്പമുള്ള സമയം ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നതിലാണ് കാര്യം. എല്ലാ മാതാപിതാക്കളും വ്യത്യസ്തമായ രീതിയിലാണ് കുട്ടികളോട് പെരുമാറുന്നത്. കുട്ടികൾ മാതാപിതാക്കൾ മാത്രം പറയുന്നത് അനുസരിച്ച് ജീവിക്കണമെന്ന ചിന്താഗതിയുള്ള മാതാപിതാക്കളുണ്ട്. കുട്ടികളോട് സ്നേഹമുണ്ടെങ്കിലും അത് പ്രകടിപ്പിക്കാതെ അവരെ അച്ചടക്കത്തിൽ വളർത്താൻ ശ്രമിക്കുന്നവരാണിവർ. മക്കളുടെ ഇഷ്ടങ്ങൾക്കൊന്നും പരിഗണന നൽകാതെ മാതപിതാക്കളുടെ തിരുമാനങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണിവർ ചെയ്യുക. മക്കളുടെ ഭാഗത്ത് നിന്നുള്ള ചെറിയ തെറ്റിന് […]

വ്യക്തി സ്വാതന്ത്ര്യം

പലരും പല സാഹചര്യങ്ങളിൽ നിന്ന് വളർന്ന് വരുന്നവരാണ്. ഒരുമിച്ച് ജനിച്ച് വളർന്ന ഇരട്ടക്കുട്ടികളുടെ പോലും സ്വഭാവവും ഇഷ്ടങ്ങളും കാഴ്ച്ചപ്പാടുകളെല്ലാം വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ കാര്യം പറയണ്ടല്ലോ. ഈ ഇഷ്ടങ്ങളും കാഴ്ച്ചപ്പാടുകളെല്ലാം മറ്റുള്ളവർ ബഹുമാനിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പലരുടെയും കാര്യത്തിൽ സ്വന്തം ഇഷ്ട്ടങ്ങളെയും കാഴ്ച്ചപ്പാടിനെയും ബഹുമാനിക്കാത്തത് വേണ്ടപ്പെട്ടവർ തന്നെയാണ്. നിങ്ങൾ ആഗ്രഹിക്കുന്ന പോലെയാണോ ജീവിക്കുന്നത് അല്ലെങ്കിൽ മറ്റുള്ളവരുടെ ആഗ്രഹത്തിന് വേണ്ടിയാണോ ജീവിക്കുന്നതെന്ന് സ്വയം ചിന്തിച്ച് നോക്കൂ. ഇഷ്ടപ്പെട്ട കോഴ്സ് ചെയ്യുക, ഇഷ്ടപെട്ട ജോലി ചെയ്യുക, ഇഷ്ടപ്പെട്ട […]

നിങ്ങൾ ഭാഗ്യവാനാണോ?

നിങ്ങൾ ഭാഗ്യവാനാണോയെന്ന ചോദ്യം ചോദിച്ചാൽ ഭൂരിഭാഗം ആളുകൾ പറയുന്നത് ഭാഗ്യവാന്മാരല്ലായെന്നാണ്. ആ ഉത്തരത്തിന് വിശദീകരണമായി പലർക്കും പല കാരണങ്ങളുണ്ടാവാം. ജീവിതത്തിൽ നടന്നിട്ടുള്ള പല നഷ്ടങ്ങളുടെയും സങ്കടങ്ങളുടെയും ഒരു വലിയ ലിസ്‌റ്റ് അവർക്കുണ്ടാവും. ഒരാൾ ജീവിതത്തിലെ സങ്കടപ്പെടാനുള്ള കാരണങ്ങളും സന്തോഷിക്കാനുള്ള കാരണങ്ങളും ഒരു ത്രാസിൽ അളന്ന് നോക്കിയാൽ തീർച്ചയായും സന്തോഷപ്പെടാനുള്ള കാര്യങ്ങളാണ് മുന്നിട്ട് നിൽക്കുക. എന്നിട്ടും എന്ത് കൊണ്ടാണ് പലരും സങ്കടപ്പെട്ട് കൊണ്ട് ജീവിതം തള്ളി നീക്കുന്നത്. അതിനുള്ള ഉത്തരം നിങ്ങളുടെ അടുത്ത് തന്നെയുണ്ട്. മൊബൈൽ ഫോൺ. ചെറിയ […]

പ്രതീക്ഷയും ജീവിതവും

ഒരാളുടെ ജനനം മുതൽ മരണം വരെ പ്രതീക്ഷയിലൂടെയാണ് കടന്ന് പോകുന്നത്. ഇഷ്ടപ്പെട്ട കളിപ്പാട്ടം നാളെ വാങ്ങി തരാമെന്ന് കുട്ടിയോട് അച്ഛൻ പറയുന്നത് കുട്ടിയുടെ മനസ്സിൽ പ്രതീക്ഷ ഉണ്ടാക്കുകയാണ്. പരീക്ഷയിൽ മാർക്ക് കുറയുമ്പോൾ സാരമില്ല അടുത്ത പരീക്ഷയിൽ ഉയർന്ന മാർക്ക്‌ വാങ്ങിച്ചാൽ മതിയെന്ന് അമ്മ ആശ്വസിപ്പിക്കുന്നതും ഒരു പ്രതീക്ഷയാണ്. എന്റെ സ്‌നേഹം എന്നേങ്കിലും അവൾ മനസ്സിലാക്കുമെന്നതും ഒരു കാമുകന്റെ പ്രതീക്ഷയാണ്. പരാജയങ്ങളുടെ മുൾമുനയിൽ നിൽക്കുമ്പോഴും ആത്മഹത്യയുടെ വക്കിലെത്തുമ്പോഴും നാളെയെല്ലാം ശരിയാവുമെന്ന വിശ്വാസത്തിലാണ് പലരും ജീവിതം നയിക്കുന്നത്. കടം വാങ്ങിയിട്ട് […]

കൗൺസിലിംങ് എന്ത് കൊണ്ട്?

കൗൺസിലറിനെ കാണാൻ പോകുന്നവരെല്ലാം മാനസികരോഗമുള്ളവരാണെന്നും കൗൺസിലറിനെ സമീപിക്കുന്നത്‌ നാണക്കേടാണെന്ന ധാരണ മലയാളികളുടെ മനസ്സിൽ നിന്ന്‌ മാറിത്തുടങ്ങിയിരിക്കുന്നു. കൗൺസിലിംങ് എല്ലാവർക്കും അത്യാവശ്യമായ കാര്യമാണെന്നും അതിൽ മോശമൊന്നുമില്ലെന്ന് ഇപ്പോൾ മലയാളികൾ അംഗീകരിക്കുന്നുണ്ട്. എല്ലാ വ്യക്തികളും പല രീതിയിലുളള പ്രശ്നങ്ങൾ നേരിടുന്നവരാണ്. മാനസിക സങ്കർഷങ്ങൾ സ്വാഭാവികമാണ്. സങ്കർഷങ്ങളെ മറികടക്കാൻ മറ്റുളളവരുടെ സഹായം തേടുന്നതിൽ ഒരു തെറ്റുമില്ല. പ്രശ്നങ്ങളെപ്പറ്റി മനസ്സ് തുറന്ന് സംസാരിക്കാൻ പലർക്കും സാധിക്കാറില്ല. മനസ്സ് തുറന്ന് സംസാരിക്കാൻ വിശ്വസ്തമായ ആളുകൾ ഇല്ലാത്തത് കൊണ്ടും തന്റെ മനസ്സിലുളള കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ […]

സന്തോഷത്തിലേക്കുള്ള വഴി

ജീവിതം മുഴുവൻ സന്തോഷാമായിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും അത്‌ സാധിക്കാറില്ല. പല സങ്കടങ്ങളും സ്വാഭാവികമായി എല്ലാവരെയും തേടിയെത്തും. ആ സങ്കടങ്ങളിലൊന്നും തളരാതെ സങ്കടങ്ങളിലും സന്തോഷം കണ്ടെത്താൻ സാധിക്കണം. മിക്കവരും പഴയ കാര്യങ്ങൾ ആലോചിച്ച് സങ്കടപെടുന്ന വരും ഭാവിയെക്കുറിച്ച് വേവലാതിപ്പെടുന്നവരുമാണ്. “Past iട past”.എല്ലാവരും കേട്ട് തള്ളിയൊരു ഉദ്ധരണിയാണ്. എന്നാൽ ഈ ഉദ്ധരണി ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവർ വളരെ വിരളമാണ്. കഴിഞ്ഞ കാലം ഒരിക്കലും തിരിച്ച്‌ കിട്ടുകയില്ലായെന്നും അതിനെപ്പറ്റി ആലോചിച്ചിട്ട് ഒരു ഗുണമില്ലായെന്ന് മനസ്സിലാക്കണം. പഴയ കാലങ്ങളിലെ ജീവിതാനുഭവങ്ങളിൽ […]