Sign In

Booking

Time Slots
No slots for this day
Have a coupon?
This coupon was added
Login to Book

Added By Nasmin Salam

17 people bookmarked this place

Online Counseling with Nasmin Salam Counseling

  • Languages Malayalam

ഞാൻ നസ്മിൻ സലാം.ഞാൻ സൈക്കോളജിയിൽ M. Sc, BSc എന്നിവയിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട്‌.ജീവിതത്തിലെ ലക്ഷ്യങ്ങൾ നേടുന്നതിന് മാനസിക പ്രശ്നങ്ങൾ പലപ്പോഴും വെല്ലുവിളിയാവാറുണ്ട്. പ്രണയ നൈരാശ്യം, വിഷാദം, സമ്മർദ്ദം,ദാമ്പത്യ പ്രശ്നങ്ങൾ, മറ്റ് മാനസിക പ്രശ്നങ്ങൾക്ക് ഞാൻ കൗൺസിലിംങ് നടത്തിവരുന്നു.ജോലി എന്നതിലുപരി ഒരു സമൂഹ സേവനമായാണ് ഞാൻ കൗൺസിലിങിനെ കാണുന്നത്.കൗൺസിലറും നിങ്ങളും തമ്മിലുള്ള ബന്ധം തീർത്തും സ്വകാര്യപരമായ ആശയവിനിമയവും അതിലൂടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുന്നതാണ് കൗൺസിലിംങിന്റെ ചുരുങ്ങിയ നിർവചനം.

നിലവിലെ പ്രശ്നങ്ങളെ തിരിച്ചറിയുന്നതിലും അതിനുള്ള പരിഹാരം കണ്ടെത്തുന്നതിലും കൗൺസിലർ നിങ്ങളെ പിന്തുണക്കുകയും പരിഹാരത്തിന് ആവശ്യകരമായ വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു. നിങ്ങളുടെ പ്രശ്നങ്ങളെ മറികടക്കാനും കൗൺസിലർ സഹായിക്കുന്നു. ഈ തിരക്കേറിയ ലോകത്ത് നിങ്ങളെ കേൾക്കാനും മനസ്സിലാക്കാനും സമയം കണ്ടെത്തുന്നവർ വളരെ വിരളമാണ്. ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും മറ്റുള്ളവരോട് തുറന്ന് പറയാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വിരളമല്ല. ഇവർക്കെല്ലാം കൗൺസിലിംങ് ആശ്വാസകരമാണ്. നിങ്ങളുടെ പ്രശ്നങ്ങളെ കേൾക്കാനും മനസ്സിലാക്കാനും ഒരു തരത്തിലുമുള്ള വിലയിരുത്തുകളില്ലാതെ നിങ്ങളെ അംഗീകരിക്കാനും ഒരു കൗൺസിലർക്ക് സാധിക്കും.

മനസ്സിലുള്ളത് മുഖം നോക്കി മനസ്സിലാക്കും, മാനസികരോഗമുള്ളവരാണ് കൗൺസിലറിനെ സമീപിക്കുക എന്നിങ്ങനെ നിരവധി തെറ്റിദ്ധാരണകൾ മൂലം പലരും കൗൺസിലറിനെ സമീപിക്കാൻ മടിക്കുന്നുണ്ട്. കൗൺസിലറിനെ സമീപിക്കുന്നതിൽ ഭയക്കേണ്ട ആവശ്യമില്ല കാരണം നിങ്ങളും കൗൺസിലറും തമ്മിൽ ഒരു നല്ല ബന്ധം സ്ഥാപിച്ചതിന് ശേഷവും പ്രശ്നങ്ങൾ തുറന്ന് പറയാൻ മാനസികമായി നിങ്ങൾ തയ്യാറാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ കൗൺസിലർ കൗൺസിലിംങ് ആരംഭിക്കകയുള്ളൂ. നിങ്ങൾക്ക് എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കൗൺസിലർ നൽകും. നിങ്ങളെപ്പറ്റിയുള്ള വിവരങ്ങളും പ്രശ്നങ്ങളുമെല്ലാം സ്വകാര്യതയുള്ളതായിരിക്കും. പ്രശ്നങ്ങളനുസരിച്ചും പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കുന്നുവെന്നനുസരിച്ചിരിക്കും കൗൺസിലിംങിന്റെ കാലാവധി.

ഈ പേജിലെ ഓൺലൈൻ ഫോം പൂരിപ്പിച്ച് കൊണ്ട് അപ്പോന്റ്മെന്റ് എടുക്കാവുന്നതാണ്.

 

Is your mental health stopping you from achieving your true potential?

I offer counseling for break-ups, depression, anxiety, stress, and other mental issues. I have done M. Sc and B. Sc in Psychology and am passionate about helping people who have mental issues.

Counseling is a very personal journey and I believe the relationship between you and your counselor is the key to growth and change. I want to make sure that you feel comfortable and I guarantee confidentiality.

You can set up an initial free consultation with me by filling the online form on this page.

Looking forward to talking with you.

Features